അ​ർ​മീ​നി​യ-​അ​സ​ർ​ബൈ​ജാ​ൻ സം​ഘ​ർ​ഷം തുടരുന്നു; 550 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്


യെരവാൻ: അർമീനിയയും അസർബൈജാനും തമ്മിൽ ഞായറാഴ്ച ആരംഭിച്ച സംഘർഷം യുദ്ധസമാനമായി തുടരുന്നു. ഇരുഭാഗത്തും വലിയ തോതിൽ ആളപായം സംഭവിച്ചിട്ടുണ്ട്. 500ലധികം അർമീനിയൻ സൈനികർ കൊല്ലപ്പെട്ടതായി അസർബൈജാൻ പ്രതിരോധ മന്ത്രാലയം.

അതേസമയം, അർമീനിയൻ പ്രതിരോധ മന്ത്രാലയം റിപ്പോർട്ടുകൾ തള്ളി. 200ലേറെ പേർക്ക് പരിക്കേറ്റതായാണ് അവരുടെ റിപ്പോർട്ട്.  അതിനിടെ, നഗോർണോ−കരോബാക് പ്രദേശത്തെ നിയന്ത്രിക്കുന്ന 31 സൈനികർ കൊല്ലപ്പെട്ടതായി പ്രദേശത്തെ സ്വതന്ത്ര ഭരണകൂടം അറിയിച്ചു. ആറു പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അസർബൈജാൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. ഒൗദ്യോഗിക കണക്കുകളേക്കാൾ മുകളിൽ ആളപായം സംഭവിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

You might also like

  • Straight Forward

Most Viewed