എസ്.പി.ബിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ബഹ്റൈൻ സാമൂഹ്യപ്രവർത്തകർ

മനാമ : ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മയായ സോഷ്യൽ വർക്കേർസ് ബഹ്റൈൻ എന്ന വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തിൽ സൂം മീറ്റിങ്ങിലൂടെ അനുശോചന യോഗം സംഘടിപ്പിച്ചു. ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ ചെയർമാൻ എഫ്.എം.ഫൈസൽ സ്വാഗതം പറഞ്ഞ യോഗം മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ നിയന്ത്രിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ഐ.സി.ആർ.എഫ് ചെയർമാൻ അരുൾ ദാസ്, ഇന്ത്യൻ ക്ലബ്ബ് സെക്രട്ടറി ജോബ്, കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, സാമൂഹ്യ പ്രവർത്തകരായ റഫീക്ക് അബ്ദുള്ള, യു.കെ അനിൽ, കെ.ടി.സലീം, കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സെക്രട്ടറി ജ്യോതിഷ് പണിക്കർ, കൊല്ലം പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, യു.പി.പി പ്രതിനിധി ബിജു ജോർജ്ജ്, മാധ്യമം പ്രവർത്തകൻ സിജു ജോർജ്ജ്, കുടുംബ സൗഹൃദ വേദി പ്രസിഡണ്ട് ജേക്കബ് തേക്കും തോട്, ലാൽ കെയർസ് ചാരിറ്റി വിങ് സെക്രട്ടറി തോമസ് ഫിലിപ്പ്, ബിജു മലയിൽ, ഹൃദയസ്പർശം പ്രതിനിധി മിനി മാത്യൂ, അധ്യാപകരായ ജോൺസൺ ദേവസ്സി, ബബിന സുനിൽ, എന്നിവർ അനുശോചനം അറിയിച്ചു.
ദുബൈയിൽ നിന്ന് റേഡിയോ അവതാരകനും, ഗായകനുമായ അഭിലാഷ് വേങ്ങര എസ്.പി.ബിയുടെ ഇദയനിലാ എന്ന തമിഴ് ഗാനവും, അരുൾദാസ് തേരെ മേരെ ബീച്ച് മെ എന്ന ഹിന്ദി ഗാനവും ആലപിച്ചു. സാമൂഹ്യ പ്രവർത്തകനായ ദീപക് മേനോൻ അനുശോചനസന്ദേശം അവതരിപ്പിച്ചു.