ഇന്ത്യക്കാർക്കുള്ള പൗരത്വ നിയമത്തിൽ മാറ്റം വരുത്തി നേപ്പാൾ


കാഠ്മണ്ഡു: ഇന്ത്യക്കാർക്കുള്ള പൗരത്വ നിയമത്തിൽ നേപ്പാൾ മാറ്റം വരുത്തി. ഭേദഗതി അനുസരിച്ച് നേപ്പാളി പൗരന്മാർ വിവാഹം കഴിക്കുന്ന ഇന്ത്യൻ പെൺകുട്ടികൾക്ക് പൗരത്വം ലഭിക്കുവാൻ ഏറ്റവും കുറഞ്ഞത് ഏഴു വർഷമെങ്കിലും കാത്തിരിക്കണം. ഇന്ത്യൻ പൗരന്മാരെ വിവാഹം ചെയ്യുന്ന വിദേശികൾക്ക് ഏഴു വർഷത്തിനു ശേഷമാണ് ഇന്ത്യ പൗരത്വം നൽകുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നേപ്പാൾ ആഭ്യന്തര മന്ത്രി രാം ബഹദൂർ ഥാപ്പ ഭേദഗതിയെ ന്യായീകരിച്ചത്. 

എന്നാൽ ഇന്ത്യയുടെ പൗരത്വ നിയമത്തിന്‍റെ ഈ ഉപാധി നേപ്പാള്‍ പൗരന്മാര്‍ക്ക് ബാധകമല്ലെന്ന കാര്യം പ്രസ്താവനയില്‍ അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളായതിനു പിന്നാലെയാണ് പൗരത്വ നിയമത്തിൽ നേപ്പാൾ ഭേദഗതി വരുത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed