വി​ക്ടേ​ഴ്സ് ചാ​ന​ലി​ൽ മൂ​ന്നാം​ഘ​ട്ട ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ നാളെ മു​ത​ൽ


തിരുവനന്തപുരം: സംസ്ഥാനത്ത് വിക്ടേഴ്സ് ചാനലിൽ കൂടിയുള്ള മൂന്നാംഘട്ട ഓൺലൈൻ ക്ലാസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. തിങ്കളാഴ്ച മുതൽ കൂടുതൽ വിഷയങ്ങൾ അവതരിപ്പിക്കും. പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ റിക്കാർഡ് ചെയ്ത് എത്തിച്ചു നൽകും. വിദ്യാർത്ഥികൾക്ക് ആവശ്യമായ സൗകര്യമുണ്ടെന്ന് ഉറപ്പാക്കാൻ പ്രധാന അദ്ധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. 

സംസ്ഥാനത്തെ ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ ഹൈക്കോടതി തൃപ്തി അറിയിച്ചിരുന്നു. ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട ഹർജികളും കോ‌ട‌തി തീർപ്പാക്കിയിരുന്നു. ഏതെങ്കിലും വ്യക്തികള്‍ക്ക് പരാതി ഉണ്ടായാൽ ഉചിതമായ ഫോറത്തിൽ പരാതി നൽകാമെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചു. നേരത്തെ ഓൺലൈൻ ക്ലാസുകളുടെ തുടക്കത്തില്‍ വലിയ വിവാദങ്ങൾ ഉയര്‍ന്നിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed