ശ്രീലങ്കൻ പാർലമെന്‍റ് തിരഞ്ഞെടുപ്പ് ആഗസ്റ്റ് അഞ്ചിന്


കൊളംബോ: കോവിഡ് ബാധമൂലം രണ്ടുതവണ മാറ്റിവച്ച ശ്രീലങ്കൻ പാർലമെന്‍റ് തിരഞ്ഞെടുപ്പ് ആഗസ്റ്റ് അഞ്ചിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മേധാവി മഹിന്ദ ദേശപ്രിയ അറിയിച്ചു. 1.6 കോടി ആളുകൾക്ക് വോട്ടുചെയ്യാൻ അർഹതയുള്ള പൊതു വോട്ടെടുപ്പ് ആരോഗ്യ ഉദ്യോഗസ്ഥരുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് നടത്തുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കാലാവധി പൂര്‍ത്തിയാക്കാന്‍ ആറ് മാസം ശേഷിക്കെ മാർച്ച് രണ്ടിനാണ് പ്രസിഡന്‍റ് രാജപക്സെ പ്രസിഡന്‍റ് പിരിച്ചുവിട്ടത്. പാർ‌ലമെന്‍റ് പിരിച്ചുവിടാനുള്ള ഏറ്റവും ചുരുങ്ങിയ കാലയളവായ നാലര വര്‍ഷം 2020 ഫെബ്രുവരിയിൽ പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രസിഡന്‍റ് നടപടിയെടുത്തത്. ഏപ്രില്‍ 25 ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കൊറോണ വൈറസ് ബാധ വ്യാപകമായതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് ജൂൺ-20ലേക്ക് നീട്ടി. എന്നാൽ രാജ്യവ്യാപകമായി നടക്കുന്ന തിരഞ്ഞെടുപ്പിന് തയാറെടുക്കാൻ മതിയായ സമയമില്ലാത്തതിനാലാണ് വോട്ടെടുപ്പ് ആഗസ്റ്റിലേക്ക് നീട്ടാൻ തിര. കമ്മീഷൻ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed