ട്വിറ്ററിന്റെ "ഫാക്ട്ചെക്ക്’ മുന്നറിയിപ്പ്; സോഷ്യൽ മീഡിയയോട് ഭീഷണി മുഴക്കി ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: ട്വിറ്റർ വസ്തുതാ പരിശോധനാ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെ സോഷ്യൽ മീഡിയ കന്പനികൾക്കെതിരെ അമേരിക്കൻ പ്രസിഡണട് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയയെ നിയന്ത്രിക്കാൻ പുതിയ നിയമനിർമാണം കൊണ്ടുവരുമെന്നും കന്പനികൾ പൂട്ടിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ശക്തമായ നിയമനിർമാണം കൊണ്ടുവരികയോ പൂട്ടിക്കുകയോ ചെയ്യുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും 2016ൽ ഇങ്ങനെ ശ്രമിച്ചവർ പരാജയപ്പെട്ടത് ഏവരും കണ്ടതാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.