അമേരിക്കൻ നിയമപ്രകാരം ഹോങ്കോംഗ് പ്രത്യേക പരിഗണനക്ക് അർഹരല്ല മൈക്ക് പോംപിയോ


വാഷംഗ്ടണ്‍ ഡിസി: അമേരിക്കൻ നിയമപ്രകാരം ഹോങ്കോംഗ് പ്രത്യേക പരിഗണന അർഹിക്കുന്നില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കോണ്‍ഗ്രസിനെ അറിയിച്ചു. ലഭ്യമായ വിവരങ്ങൾ പരിശോധിക്കുന്പോൾ, ഹോങ്കോംഗ് സ്വയംഭരണാധികാരം നേടിയിട്ടുണ്ടെന്ന് വാദിക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 

അമേരിക്കൻ നിയമത്തിനു കീഴിൽ ഹോങ്കോംഗിന് ആഗോള സാന്പത്തിക, വ്യാപാര കേന്ദ്രമെന്ന പ്രത്യേക പരിഗണനയാണ് നൽകിക്കൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ ഏതാനും ഉപാധികളോടെയാണ് ഹോങ്കോംഗിന് പ്രത്യേക പരിഗണന നൽകിയിരുന്നത്. ചൈനയിൽനിന്ന് മതിയായ സ്വയംഭരണാധികാരം ഹോങ്കോഗിന് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്നാണ് അറിയിച്ചിരുന്നത്. അത് ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നപക്ഷം ഹോങ്കോംഗിനുള്ള പ്രത്യേക വ്യാപാര പരിഗണന എടുത്തുകളയുമെന്നും മൈക്ക് പോംപിയോ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed