റെംഡിസിവിർ നിർമ്മാണം, വിതരണം: കരാറൊപ്പിട്ട് ഇന്ത്യ- അമേരിക്ക കന്പനികൾ

ഹൈദരാബാദ്: കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിർ മരുന്ന് നിർമ്മാണത്തിനും വിതരണത്തിനുമായി ഇന്ത്യ− അമേരിക്ക കന്പനികൾ കരാറൊപ്പിട്ടു. ലോകോത്തര ഇന്ത്യൻ ജനറിക് ഫാർമസ്യൂട്ടിക്കൽ കന്പനിയായ ഹെറ്റെറോയും യുഎസ് കന്പനിയായ ഗിലെയാദ് സയൻസസുമാണ് കരാറൊപ്പിട്ടത്. ഇന്ത്യയിൽ മരുന്ന് നിർമ്മിക്കുന്നതിനും ഇന്ത്യ ഉൾപ്പെടെ 127 രാജ്യങ്ങളിലേക്കുള്ള വിതരണത്തിനുമാണ് ഹെറ്റെറോ ലൈസൻസ് സ്വന്തമാക്കിയിരിക്കുന്നത്.
കോവിഡ് ഗുരുതരമായി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവർക്ക് റെംഡിസിവിർ അടിയന്തിര മരുന്നായി നൽകാൻ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (യുഎസ്എഫ്ഡിഎ) അനുമതി നൽകിയിരുന്നു.