ജനങ്ങളുടെ ജീവൻ രക്ഷിക്കണമെങ്കിൽ അടച്ചുപൂട്ടൽ അവസാനിപ്പിക്കണം; വൈറ്റ്ഹൗസ്

വാഷിംഗ്ടണ്‍ ഡിസി: രാജ്യത്തെ ജനങ്ങളുടെ ജീവിതം സംരക്ഷിക്കപ്പെടണമെങ്കിൽ അമേരിക്കയിൽ എത്രയും വേഗം അടച്ചുപൂട്ടൽ അവസാനിപ്പിക്കണമെന്ന് വൈറ്റ്ഹൗസ്. വൈറ്റ്ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ട്രംപിന്‍റെ വക്താവ് കെയ്ലെ മക്്നാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങൾ ഇനിയും അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് വീടുകളിൽ തന്നെ തുടർന്നാൽ അത് രാജ്യത്തെ എല്ലാ മേഖലകളെയും പ്രതകികൂലമായി ബാധിക്കുമെന്നും മക്നാനി പറഞ്ഞു. അതിനാൽ തന്നെ അമേരിക്കൻ ജനത സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരേണ്ടത് അത്യാവശ്യമാണെന്നും മക്നാനി ആവർത്തിച്ചു.