ഓസ്ട്രേലിയൻ പാർലമെന്‍റ് വീണ്ടും ചേർന്നു

കാൻബറ: ദിവസങ്ങൾക്കു ശേഷം ഓസ്ട്രേലിയൻ പാർലമെന്‍റ് വീണ്ടും യോഗം ചേർന്നു. രാജ്യതലസ്ഥാനത്ത് ചേർന്ന യോഗത്തെ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ അഭിസംബോധന ചെയ്തു. രാജ്യത്തെ സാന്പത്തിക സ്ഥിതി സംബന്ധിച്ചായിരുന്നു പാർലമെന്‍റ് സുപ്രധാനമായി ചർച്ച ചെയ്തത്. തൊഴിലില്ലായ്മ രൂക്ഷമാകുമെന്നും യോഗം വിലയിരുത്തി.
അതേസമയം, ന്യൂസൗത്ത് വെയ്ൽസിൽ കഴിഞ്ഞ ദിവസങ്ങളിൽ പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തത് ഏറെ ആശ്വാസകരമാണെന്നും യോഗം വിലയിരുത്തി. രാജ്യത്തെ കോവിഡ് കേസുകളുടെ 45 ശതമാനവും ന്യൂസൗത്ത്വെയിൽസിൽ ആയിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.