കോവിഡിന് വാക്സിൻ കണ്ടെത്തിയില്ലെന്നും വരാം: കരുതൽ നിർദ്ദേശവുമായിബോറിസ് ജോണ്‍സണ്‍

ലണ്ടൻ: ആഗോള ജനതയെ വിറപ്പിച്ച കോവിഡിന് വാക്സിൻ കണ്ടെത്തിയില്ലെന്നും വരാമെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. അത്തരമൊരു സാഹചര്യം കണക്കിലെടുത്തുവേണം ഭാവിയിലേക്കുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ നാം ശീലിക്കേണ്ടതുണ്ടെന്നും ജോണ്‍സണ്‍ പറഞ്ഞു.
സാമൂഹ്യ അകലം പാലിക്കുക, സാമാന്യ ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുക എന്നതാണ് നാം ശീലിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ബ്രിട്ടണിലെ അടച്ചുപൂട്ടലിൽ ഇളവുകൾ പ്രഖ്യാപിച്ചത്. അടച്ചപൂട്ടൽ പ്രഖ്യാപിച്ച് ആറാഴ്ചക്കു ശേഷമായിരുന്നു ഇത്.