പകർച്ചവ്യാധിയെക്കുറിച്ച് 2016ൽ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ബിൽ ഗേറ്റ്സ്

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് പകർച്ച വ്യാധിയെക്കുറിച്ച് നേരത്തെ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രപിന് മുന്നറിയിപ്പ് നൽകിയിരുന്നതായി മൈക്രോസോഫ്റ്റ് മുൻ മേധാവി ബിൽ ഗേറ്റ്സ്. എന്നാൽ, ഇക്കാര്യത്തിൽ പിന്നീട് കൂടുതൽ ചർച്ചകൾ നടക്കാതിരുന്നതിൽ ദുഃഖിതനാണെന്നും വാൾസ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
2016ൽ ട്രംപ് ടവറിൽവെച്ചാണ് ട്രംപിനോട് പകർച്ചവ്യാധിയെക്കുറിച്ച് സംസാരിച്ചത്. അന്ന് പല ലോകനേതാക്കളും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. കോവിഡിന് എത്രയും വേഗം വാക്സിൻ കണ്ടെത്തുമെന്ന ശുഭാപ്തി വിശ്വാസവും ബിൽഗേറ്റ്സ് പ്രകടിപ്പിച്ചു. കോവിഡ് പ്രതിരോധ പരിപാടികളുമായി ബിൽഗേറ്റ്സും ഭാര്യയും രംഗത്തുണ്ട്. 25 കോടി ഡോളറാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബിൽഗേറ്റ്സ് നീക്കിവെച്ചിരിക്കുന്നത്.