ഇവാൻക ട്രംപിന്‍റെ പേഴ്സ്ണൽ അസിസ്റ്റന്‍റിന് കോവിഡ്


വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്‍റെ മകൾ ഇവാൻക ട്രംപിന്‍റെ പേഴ്സണൽ അസിസ്റ്റന്‍റിനും കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ വൈറ്റ് ഹൗസിലെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നായി. അതേസമയം, കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവാൻകയ്ക്കൊപ്പം അസിസ്റ്റന്‍റ് ഇല്ലായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഇവാൻകയുടെ ഭർത്താവ് ജറേഡ് കുഷ്നറുടെ കോവിഡ് പരിശോധനാ ഫലം നേരത്തേ നെഗറ്റീവായി സ്ഥിരീകരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed