ഇറ്റാലിയന്‍ മുന്‍ ഒളിമ്പിക് ഓട്ടക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു


കൊറോണ: ഇറ്റാലിയൻ മുൻ മധ്യദൂര ഓട്ടക്കാരൻ ഡൊണാറ്റോ സാബിയ (56) കോവിഡ് 19 ബാധിച്ച് മരിച്ചു. സാബിയയുടെ അച്ഛനും ഏതാനും ദിവസം മുൻപ് കോവിഡ് 19 ബാധിച്ച് മരിച്ചിരുന്നു.

പുരുഷന്മാരുടെ 800 മീറ്റർ ഓട്ടത്തിൽ രണ്ടു തവണ ഒളിമ്പിക് ഫൈനലിൽ പ്രവേശിച്ച താരമാണ് സാബിയ. 

കൊറോണ ബാധിച്ച് ഏതാനും ദിവസങ്ങളായി ജന്മദേശമായ തെക്കൻ ഇറ്റലിയിലെ ബാസിലിക്കാറ്റയിലെ സാൻ കാർലോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇറ്റാലിയൻ ഒളിമ്പിക് കമ്മിറ്റിയാണ് സാബിയയുടെ മരണവിവരം പുറത്തുവിട്ടത്. ലോകത്തെയാകെ പിടിച്ചുകുലുക്കിയ കോവിഡ് 19 ബാധിച്ചു മരിക്കുന്ന ആദ്യ ഒളിമ്പ്യനാണ് സാബിയയെന്ന് ഒളിമ്പിക് കമ്മിറ്റി പറഞ്ഞു.

You might also like

Most Viewed