എല്ലാതരം എ ടിഎം കാർഡും ഉപയോഗിക്കാൻ പറ്റില്ലെന്ന മുന്നറിയിപ്പുമായി എസ്.ബ്.ഐ


തിരുവനന്തപുരം: എല്ലാതരത്തിലുമുള്ള എ ടി എം കാര്‍ഡുകളും 2020 മുതല്‍ ഉപയോഗിക്കാനാകില്ലെന്ന് എസ് ബി ഐയുടെ മുന്നറിയിപ്പ്. നിങ്ങളുടെ കൈയ്യിലുള്ള എടിഎം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കാർഡ് മാഗ്നറ്റിക് സ്ട്രിപ് കാർഡാണെങ്കിൽ അത് ഉടൻ മാറ്റണം. കാർഡിന്റെ മുൻ നിശ്ചയിച്ച കാലാവധി തീരാൻ ഇനിയും സമയമുണ്ടെന്ന് കരുതിയാൽ ജനുവരി ഒന്ന് മുതൽ ഇടപാട് നടത്താനാവില്ല. മാഗ്നറ്റിക് സ്ട്രിപ് കാർഡുകൾ ഉടൻ തന്നെ ചിപ്, അല്ലെങ്കിൽ പിൻ അടിസ്ഥാനമായ എടിഎം കാർഡാക്കി മാറ്റണമെന്നാണ് നിർദ്ദേശം വന്നിരിക്കുന്നത്. ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ വൻതോതിൽ ഉയർന്നതാണ് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാൻ കാരണം. മാഗ്നറ്റിക് സ്ട്രിപ് കാർഡുകളിൽ നിന്ന് പണം തട്ടിയ സംഭവങ്ങൾ മുൻപ് ലോകത്തെമ്പാടും ഉണ്ടായിരുന്നു. എന്നാൽ ചിപ് കാർഡുകൾ ഉപഭോക്താവിന്റെ പണത്തിന് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്നു.

ഡിസംബർ 31 ന് ശേഷം എടിഎമ്മിൽ നിന്നും മാഗ്നറ്റിക് സ്ട്രിപ് ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കാനോ മറ്റ് ഇടപാടുകൾ നടത്താനുമാവില്ല. ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് എന്നിവ വഴിയോ ഹോം ബ്രാഞ്ചിൽ നേരിട്ട് ചെന്നോ കാർഡ് മാറ്റാനാവും. പുതിയ കാർഡിന് അപേക്ഷിക്കുന്നതിന് മുൻപ് നിങ്ങളുടെ ഏറ്റവും പുതിയ അഡ്രസ് തന്നെയാണ് ബാങ്കിൽ രജിസ്റ്റർചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കണം. ഈ അഡ്രസിലേക്കാവും കാർഡ് അയക്കുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed