വിവോ എസ്1 പ്രോ ഇന്ത്യയിലേക്ക്

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ആയ വിവോ എസ്1 പ്രോ 2020 ആദ്യത്തോടെ ഇന്ത്യയില്‍ അവതരിപ്പിക്കും. 48 മെഗാപിക്‌സല്‍ സെൽഫി ക്യാമറയും 32 മെഗാപിക്‌സല്‍ ക്യാമറയും ഉള്‍ക്കൊള്ളുന്ന എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പിന്തുണയുള്ള ക്വാഡ് ക്യാമറയുമായെത്തുന്ന ഫോൺ ജനുവരി 4ന് ഇന്ത്യയിൽ അവതരിപ്പിക്കും. 8 ജിബി റാമും 128 ജിബി സ്‌റ്റോറേജ് വേരിയന്റുമുള്ള വിവോ എസ്1 പ്രോയ്ക്ക് 19,990 രൂപയാണ് വില.
പോപ്പ്-അപ്പ് സെൽഫി ക്യാമറ ഉപയോഗിച്ചാണ് ഇന്റർനാഷണൽ മോഡൽ പുറത്തിറക്കിയതെങ്കിൽ ഇന്ത്യൻ വേരിയന്റിൽ സെൽഫി ക്യാമറയ്‌ക്കായി ഒരു പഞ്ച്-ഹോളാണ് നൽകിയിരിക്കുന്നത്. ഡിസ്‌പ്ലേ 6.38-ഇഞ്ച് ആയിരിക്കാനാണ് സാധ്യത. ഇത് FHD + റെസല്യൂഷനുള്ള ഒരു സൂപ്പർ അമോലെഡ് പാനലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഫോണിന്റെ പിൻവശത്തുള്ള നാല് ക്യാമറകൾ ഡയമണ്ട് ആകൃതിയിലുള്ള മൊഡ്യൂളിൽ ക്രമീകരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 48 എംപി പ്രൈമറി സെൻസർ, 8 എംപി വൈഡ് ആംഗിൾ സെൻസർ, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവ ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമടങ്ങുന്ന ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 665 പ്രോസസറായിരിക്കും ഈ മോഡലിന് നൽകുകയെന്ന് സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്.