സിറിയയിലെ ഇറാൻ‍ സൈനിക ക്യാംപ് ലക്ഷ്യമാക്കി ഇസ്രായേലിന്റെ വ്യോമാക്രമണം; സിറിയ തിരിച്ചടിച്ചു


ദമാസ്‌കസ്: സിറിയയിലെ ഇറാന്റെ സൈനിക ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോർ‍ട്ട്. ഇസ്രയേലിന് തിരിച്ചടി നൽ‍കിതായി സിറിയൻ‍ വ്യോമ പ്രതിരോധ വിഭാഗം ഞായറാഴ്ച രാത്രി വ്യക്തമാക്കി. ഇസ്രയേലില്‍ നിന്നും മിസൈലു ദമാസ്‌കസില്‍ പതിച്ചതായും വലിയ സ്‌ഫോടന ശബ്ദം കേട്ടതായും പ്രദേശവാസികളെ ഉദ്ധരിച്ച് സിറിയൻ‍ സർ‍ക്കാർ‍ ചാനൽ‍ വ്യക്തമാക്കുന്നു. എന്നാല്‍ ആളപായത്തെ കുറിച്ച് റിപ്പോർ‍ട്ടില്ല. ദമാസ്‌കസിനു സമീപം അഖ്‌റാബയിലാണ് ഒരു മിസൈല്‍ പതിച്ചതെന്നാണ് റിപ്പോർ‍ട്ട്. എന്നാൽ‍ ഇതേകുറിച്ച് പ്രതികരിക്കാൻ‍ ഇസ്രയേല്‍ തയ്യാറായിട്ടില്ല. സിറിയയിൽ‍ മിസൈല്‍ പതിച്ച സമയത്ത് ലബനോന്റെ ആകാശപാതയിലൂടെ ഇസ്രയേൽ‍ യുദ്ധവിമാനങ്ങൾ‍ പറന്നിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

പടിഞ്ഞാറന്‍ സിറിയിലെ ഹോംസിൽ‍ നിന്നും സ്‌ഫോടന ശബ്ദം കേട്ടതായി ഫോക്‌സ് ന്യുസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ മുന്‍പും ഇറാൻ‍ ക്യാംപുകളിൽ‍ ആക്രമണം നടത്തിയിട്ടുണ്ട്. മേഖലയില്‍ സ്ഥിരമായി ഇറാന്‍ താവളമൊരുക്കുന്നതിൽ‍ ഇസ്രയേൽ‍ ഇസ്രയേൽ‍ വിയോജിപ്പ് അറിയിച്ചിട്ടുമുണ്ട്. നവംബറിൽ‍ ഇറാൻ പിന്തുണയോടെ ഗാസയിൽ പ്രവര്‍ത്തിക്കുന്ന പലസ്തീന്‍ ഇസ്ലമിക് ജിഹാദിന്റെ മുതിര്‍ന്ന കമാന്‍ഡറെ ഇസ്രയേല്‍ വധിച്ചിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed