രണ്ട് മുതൽ അബുദാബിയിൽ ടോൾ, തിരക്കുള്ള സമയങ്ങളിൽ മാത്രം

അബുദാബി:അബുദാബി ടോൾ ഗേറ്റുകൾ രണ്ട് ന് പ്രവർത്തനമാരംഭിക്കും. തിരക്കു കൂടിയ രാവിലെ ഏഴു മുതൽ 9 വരെയും വൈകിട്ട് അഞ്ച് മുതൽ ഏഴു വരെയും നാല് ദിർഹമാണ് ടോൾ. മറ്റു സമയങ്ങളിലും വെള്ളി, പൊതുഅവധി ദിവസങ്ങളിലും ടോൾ നൽകേണ്ടതില്ലെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട് സെന്റർ (ഐ.ടി.സി) അറിയിച്ചു. തിരക്കില്ലാത്തപ്പോൾ രണ്ട് ദിർഹം വീതം ഈടാക്കാനുള്ള ആദ്യതീരുമാനം മാറ്റിയത് വാഹനയുടമകൾക്ക് ആശ്വാസമായി. ഒക്ടോബർ 15 മുതൽ ടോൾ ഏർപ്പെടുത്താനുള്ള തീരുമാനവും ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. പ്രധാന പാതയിലെ ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫപാലം, അൽ മഖ്ത പാലം, മുസഫ പാലം എന്നിവിടങ്ങളിലാണ് ടോൾ ഗേറ്റ് ഉള്ളത്.