അഞ്ചു വയസ്സുകാരൻ രാത്രിയിൽ തനിയെ സൈക്കിള്‍ ചവിട്ടി; മാതാവിനെതിരെ ക്രിമിനൽ കേസ്

ബ്രൂക്ക്ലിൻ: അഞ്ചു വയസ്സുകാരൻ രാത്രിയിൽ തനിയെ സൈക്കിൾ ചവിട്ടുന്നത് കണ്ട പോലീസ് കുട്ടിയുടെ അമ്മയ്ക്കെതിരെ ക്രിമിനൽ കേസ് ചാർജ് ചെയ്തു. ഫ്ലാറ്റ് ബുഷ് ലിൻഡൻ ബിലവഡ് ഈസ്റ്റ് സ്ട്രീറ്റിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒറ്റയ്ക്ക് സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന കുട്ടിയെ പോലീസ് പിടികൂടി. കുട്ടിക്ക് സ്ഥലത്തിന്റെയോ വീടിന്റെയോ വിലാസം നൽകാനായില്ല. ഇതോടെ ഇന്നലെ ഒരു മണിയോടെ കുട്ടിയുടെ ചിത്രം പൊതുജനങ്ങളുടെ അറിവിനായി പ്രസിദ്ധീകരിച്ചു.
അതേസമയത്ത് കുട്ടിയെ കാണുന്നില്ല എന്ന് അമ്മ പോലീസിൽ പരാതിപ്പെട്ടു. കുട്ടി പിതാവിന്റെ സംരക്ഷണത്തിലായിരിക്കുമെന്നാണ് അമ്മ കരുതിയത്. പിതാവിനോട് അന്വേഷിച്ചപ്പോളാണ് ഇരുവർക്കും തെറ്റു മനസ്സിലായത്. പോലീസ് കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയനായ ശേഷം മറ്റൊരു കുടുംബാംഗത്തെ ഏൽപിച്ചു.