അമേരിക്കൻ പ്രസിഡണ്ടിന്റെ ഇടപെടലിനെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ നിരക്കിൽ കുറവ്


അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്‍റെ ഇടപെടലിനെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ നിരക്കിൽ കുറവ് രേഖപ്പെടുത്തി. ബാരലിന് 75 ഡോളറിലേക്ക് അടുത്തുകൊണ്ടിരുന്ന അന്താരാഷ്ട്ര എണ്ണവില തിങ്കളാഴ്ച ബാരലിന് 70.77 ഡോളറിലേക്ക് താഴ്ന്നു.
യു.എസിന്‍റെ ഇറാൻ ഉപരോധത്തെത്തുടർന്ന് ക്രൂഡ് ഓയിലിലുണ്ടാകുന്ന കുറവ് ഒപെക് രാജ്യങ്ങള്‍ ഇടപെട്ട് നികത്തണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ആവശ്യപ്പെട്ടിരുന്നു. എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഉല്‍പാദനം വർദ്ധിപ്പിച്ച് വില നിയന്ത്രിക്കണമെന്നാണ് അമേരിക്കൻ പ്രസിഡണ്ട് ആവശ്യപ്പെട്ടത്. ഇതിന്‍റെ ഭാഗമായി അദ്ദേഹം സൗദി ഭരണാധികാരികളുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ടിന്‍റെ സജീവ ഇടപെടലിനെ തുടർന്ന് കഴിഞ്ഞയാഴ്ച വൻ കയറ്റമുണ്ടായ ക്രൂഡ് ഓയിൽ നിരക്കിൽ ഇന്നോടെ കുറവ് രേഖപ്പെടുത്തി.
Next Post