സ്വീകരണം നല്‍കി


മനാമ: ബഹ്‌റൈൻ പ്രതിഭ സംഘടപ്പിക്കുന്ന ചിത്രരചനാ മാമാങ്കം ആയ പാലറ്റ് 2019 ൽ  പങ്കെടുക്കുവാൻ എത്തിയ പ്രമുഖ ചിത്രകാരി കബിത മുഖോപാധ്യയ്ക്ക്  ബഹ്‌റൈൻ പ്രതിഭയുടെയും വനിതാ വേദിയുടെയും  ആഭിമുഖ്യത്തിൽ ഗംഭീര സ്വീകരണം നൽകി . ഇന്നുമുതൽ മുതൽ മൂന്ന് ദിവസം ആണ് ചിത്രരചനാ പരിശീലന ക്യാമ്പ് നടക്കുന്നത് . മെയ് മൂന്നിന് നടക്കുന്ന സമൂഹ ചിത്രരചനയിൽ നൂറോളം ചിത്രകാരന്മാർ പങ്കെടുക്കും .പ്രളയം അതിജീവനം എന്നതാണ് വിഷയം . രണ്ടു ബാച്ചായി നടക്കുന്ന പരിശീലനത്തിൽ നൂറ്റി അമ്പതോളം കുട്ടികൾ പങ്കെടുക്കും. മെയ് മൂന്നിന് രാവിലെ ചിത്ര രചന മത്സരവും നടക്കും .

You might also like

Most Viewed