ഖാ­ലി­ദ സി­യയു­ടെ­ ആരോ­ഗ്യനി­ല ഗു­രു­തരമെ­ന്ന് റി­പ്പോ­ർ­ട്ട്


ധാക്ക : ബംഗ്ലാ­ദേശ്‌ മുൻ പ്രധാ­നമന്ത്രി­ ഖാ­ലി­ദ സി­യ(72)യു­ടെ­ ആരോ­ഗ്യനി­ല അതീ­വ ഗു­രു­തരമെ­ന്നു­ റി­പ്പോ­ർ­ട്ട്‌. അഴി­മതി­ക്കേ­സിൽ ശി­ക്ഷി­ക്കപ്പെ­ട്ട് ജയി­ലിൽ കഴി­യു­കയാ­ണി­വർ. ഖാ­ലി­ദ സി­യ ഗു­രു­തരമാ­യ ശാ­രീ­രി­ക വി­ഷമതകളി­ലാ­ണെ­ന്നും നടക്കാൻ പരസഹാ­യം ആവശ്യമാ­ണെ­ന്നും ബംഗ്ലാ­ദേശ് നാ­ഷണൽ പാ­ർ­ട്ടി­ (ബി­.എൻ.പി­) നേ­താവ് മി­ർ­സ ഫക്രൂൽ ഇസ്ലാം അലാംഗിർ പറഞ്ഞു­.

സി­യയ്ക്ക് മി­കച്ച ചി­കി­ത്സ ഉറപ്പാ­ക്കണമെ­ന്ന് മി­ർ­സ ഫക്രൂൽ സർ­ക്കാ­രി­നോട് ആവശ്യപ്പെ­ട്ടു­. ഖാ­ലി­ദ സി­യയ്ക്ക് ബംഗ്ലാ­ദേശ് സു­പ്രീംകോ­ടതി­ കഴി­ഞ്ഞ മാ­സം ജാ­മ്യം അനു­വദി­ച്ചി­രു­ന്നു­. എന്നാൽ മറ്റ് ആറു­ കേ­സു­കളിൽ‍ വി­ചാ­രണ തു­ടരു­ന്നതി­നാൽ‍ സി­യയ്ക്ക് പു­റത്തി­റങ്ങാ­നാ­കി­ല്ലെ­ന്ന് അവരു­ടെ­ അഭി­ഭാ­ഷകർ‍ വ്യക്തമാ­ക്കി­യി­രു­ന്നു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed