മധുരം മലയാളം പദ്ധതി ഉദ്ഘാടനം ചെയ്തു

കുവൈത്ത് സിറ്റി : ഇരിങ്ങാലക്കുട ഗവ. മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ മാത്യൂഭൂമി മധുരം മലയാളം പദ്ധതി ലയൺസ് ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുട ഡയമണ്ട് പ്രസിഡന്റ് ജിതാ ബിനോയ് പ്രധാന അധ്യാപിക ടി.വി. രമണിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി ലൂസി ജായ്, ട്രഷറർ ഷൈനി ഷാജു, ക്ലബ്ബ് അംഗങ്ങളായ വിമല മോഹൻ, വാസന്തി ചന്ദ്രൻ , സരിത ജെയ്സൻ, സുജാത മുകുന്ദൻ, പ്ലസ് ടൂ പ്രിൻസിപ്പാൾ എം. പ്യാരിജ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ കെ.ആർ. ഹേന, സ്റ്റാഫ് സെക്രട്ടറി ഇ.എസ്. അബ്ദുൾ ഹഖ് എന്നിവർ പങ്കെടുത്തു.
ലയൺസ് ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുട ഡയമണ്ടുമായി സഹകരിച്ചാണ് സ്കൂളിൽ പദ്ധതി ആരംഭിച്ചിരിക്കുന്നത്.