ജപ്പാനിൽ ട്രെയിനിൽ കത്തിയാക്രമണം

ടോക്കിയോ : ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിൽ കത്തിയാക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടോക്കിയോ റെയിൽവേ േസ്റ്റഷനിൽ നിന്ന് പുറപ്പെട്ട ട്രെയിനിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം. അടിയന്തര സന്ദേശത്തെ തുടർന്ന് ട്രെയിൻ ഒഡ്്വാര േസ്റ്റഷനിൽ നിർത്തിച്ച് പോലീസ് അക്രമിയെ പിടികൂടി. പ്രതി ഇച്ചിരോ കൊജിമയെ (22) പോലീസ് കസ്റ്റഡിയിൽ എടുത്തു.