കലി­ഫോ­ർ­ണി­യയിൽ കാ­ണാ­താ­യ മലയാ­ളി­ ദന്പതി­കളിൽ ഭാ­ര്യയു­ടെ­ മൃ­തദേ­ഹം തി­രി­ച്ചറി­ഞ്ഞു­


വാഷിംഗ്ടൺ : അമേരിക്കയിലെ കലിഫോർണിയയിൽ കാണാതായ മലയാളി ദന്പതികളിൽ ഭാര്യയുടെ മൃതദേഹം തിരിച്ചറിഞ്ഞു.  കഴിഞ്ഞ ദിവസം ഈൽ നദിയിൽനിന്ന് കണ്ടെത്തിയ സ്ത്രീയുടെ  മൃതദേഹം സന്ദീപ് തോട്ടപ്പിള്ളിയുടെ ഭാര്യ സൗമ്യ (38)യുടേതാണെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. കൊച്ചി പടമുകൾ സ്വദേശിയാണ് സൗമ്യ. സന്ദീപിനും (41) മക്കളായ സിദ്ധാന്ത് (12), സാച്ചി (ഒന്പത്) എന്നിവർക്കുമായി തിരച്ചിൽ തുടരുകയാണ്. ഇവർ സഞ്ചരിച്ചിരുന്ന കാർ നദിയിൽ വീണതായി വ്യക്തമായിരുന്നു. നദിയിൽനിന്നു വാഹനത്തിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. 

യൂണിയൻ ബാങ്ക് വൈസ് പ്രസിഡണ്ടാണ് സന്ദീപ്. ഏപ്രിൽ അഞ്ചുമുതലാണ് ഇവരെ കാണാതായത്. ദക്ഷിണ കാലിഫോർണിയയിലെ വലൻസിയയിൽ താമസിക്കുന്ന ഇവർ ബന്ധുക്കളെ സന്ദർശിക്കാൻ പോയതായിരുന്നു. ഒറിഗോണിലെ പോർട്‍ലാൻഡിൽനിന്നു സനോസെയിലേക്ക് പോകുന്നതിനിടെ ലെഗെറ്റിന് എട്ട് കിലോമീറ്റർ വടക്ക് ഡോറ ക്രീക്കിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം വെള്ളപ്പൊക്കത്തിൽ ഒഴുകി ഈൽ നദിയിൽ വീഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed