സി­റി­യൻ യു­ദ്ധം : അമേ­രി­ക്ക−റഷ്യ സംഘർ­ഷം മു­റു­കു­ന്നു­


ഡമാസ്്ക്കസ് : സിറിയയിൽ നടന്ന രാസായുധാക്രമണത്തിന്‍റെ പേരിൽ അമേരിക്ക റഷ്യ പോർവിളി. സിറിയയിലേക്ക് അമേരിക്ക മിസൈൽ തൊടുത്താൽ വെടിവച്ചിടുമെന്ന് റഷ്യ പറഞ്ഞു. എന്നാൽ, റഷ്യ തയാറായിരുന്നോളൂ, നല്ലൊന്നാന്തരം മിസൈൽ വരുന്നുണ്ടെന്നു അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നല്കി.

കിഴക്കൻ ഗൂട്ടായിലെ ദൂമ നഗരത്തിൽ ശനിയാഴ്ച രാസായുധാക്രമണത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടുവെന്നാണ് സിറിയയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ പറയുന്നത്. പ്രസിഡണ്ട് ബഷർ അൽ അസദിനെതിരെ പോരാടുന്ന വിമതരുടെ അവസാന ശക്തികേന്ദ്രമായിരുന്നു ഈേസ്റ്റൺ ഗൂട്ടാ. കനത്ത ബോംബിംഗും അതിനെത്തുടർന്നുള്ള രാസായുധാക്രണവും വിമതരെ ഗൂട്ടായിൽ നിന്ന് ഒഴിഞ്ഞുപോകാൻ പ്രേരിപ്പിച്ചു. 

രാസായുധാക്രമണത്തിനു പിന്നിൽ അസദിന്‍റെ പട്ടാളമാണെന്നും കനത്ത വില നൽകേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ, രാസായുധാക്രമണം നടന്നിട്ടില്ലെന്നാണ് സിറിയയും അവരെ പിന്തുണയ്ക്കുന്ന റഷ്യയും പറയുന്നത്.  അതേസമയം അമേരിക്ക സഖ്യകക്ഷികളുമായി ചേർന്ന് സിറിയയിൽ വലിയ ആക്രമണത്തിനു പദ്ധതിയിടുന്നതായി സൂചനയുണ്ട്. യുദ്ധാശങ്ക ശക്തമായ പശ്ചാത്തലത്തിൽ സിറിയയ്ക്കു സമീപം പറക്കുന്ന വിമാനങ്ങൾ ജാഗ്രത പാലിക്കാനുള്ള നിർദേശം യൂറോപ്യൻ വ്യോമസുരക്ഷാ ഏജൻസി പുറപ്പെടുവിച്ചു. 

അതേസമയം സിറിയയെ ആക്രമിക്കാൻ അമേരിക്ക തുനിഞ്ഞാൽ കനത്ത വില നൽകേണ്ടിവരുമെന്ന്  ലബനനിലെ റഷ്യൻ അംബാസഡർ അലക്സാണ്ടർ സാസിപ്കിൻ പറഞ്ഞു. അമേരിക്ക മിസൈൽ തൊടുത്താൽ ആ മിസൈൽ വെടിവച്ചിടുക മാത്രമല്ല, അത് വിക്ഷേപിച്ച ഉറവിടവും റഷ്യ ലക്ഷ്യം വയ്ക്കും. റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിന്‍റെയും സായുധസേനാ മേധാവിയുടെയും പ്രസ്താവനകൾ അടിസ്ഥാനമാക്കിയാണ് താനിതു പറയുന്നതെന്നും അംബാസഡർ കൂട്ടിച്ചേർത്തു. 

റഷ്യക്കാർ കൊല്ലപ്പെടുകയോ, പരിക്കേൽക്കുകയോ ചെയ്താൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അവരുടെ യൂറോപ്യൻ യൂണിയൻ പ്രതിനിധി വ്ളാദിമിർ ചിഷോവും മുന്നറിയിപ്പു നൽകി. ഈ മുന്നറിയിപ്പ് സൈനിക മാർഗങ്ങളിലൂടെയടക്കം അമേരിക്കയ്ക്കു നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ആക്രമണം നടത്തിയാൽ അത് യുദ്ധക്കുറ്റമായി പരിഗണിക്കുമെന്ന് റഷ്യയിലെ മറ്റൊരു മുതിർന്ന നേതാവും വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed