നേപ്പാളിൽ വിമാനാപകടം : നിരവധി മരണം


കാഠ്മണ്ഡു : നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ധുവിലുണ്ടായ വിമാനാപകടത്തിൽ നിരവധി മരിച്ചതായി റിപ്പോർട്ട്. 70ഓളം പേരുമായി സഞ്ചരിച്ച വിമാനം ലാന്റ് ചെയ്യുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇതിനകം 50ഓളം പേർ മരിച്ചതായാണ് വിവരം. പരിക്കേറ്റവരെ പുറത്തെത്തിച്ച് ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 67 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ധാക്കയിൽ നിന്ന് കാഠ്മണ്ധുവിലേക്കെത്തിയ വിമാനമാണ് അപകടത്തിൽ പെട്ടത്. ലാന്റ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി തകരുകയും തീപിടിക്കുകയുമായിരുന്നു. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല.
Prev Post