ഈജി­പ്തി­ലെ­ പള്ളി­യിൽ സെ­ക്യൂ­രി­റ്റി­ ജീ­വനക്കാ­രനെ­ ആക്രമി­ച്ചയാൾ അറസ്റ്റി­ൽ


കെയ്റോ : പള്ളിയിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാളെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരന് നേരെ ആക്രമണം. ഈജിപ്തിലെ അലക്സാൻഡ്രിയ നഗരത്തിലുള്ള പള്ളിയിലാണ് അജ്ഞാതൻ അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. ഇത് തടഞ്ഞ സെക്യൂരിറ്റിജീവനക്കാരനാണ്  ആക്രമണത്തിനിരയാ യത്. സംഭവവുമായി ബന്ധപ്പെട്ട് 24കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കോളേജ് വിദ്യാർത്ഥിയായ യുവാവ് ടോ സെയ്ന്‍റ്സ് പള്ളിയിലേക്ക് പ്രവേശിക്കുന്നതിന് മുന്പ് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരൻ ഇയാളെ ചോദ്യം
ചെയ്തു. ഇതിന് പിന്നാലെ യുവാവ് കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

2011ലെ ക്രിസ്മസ് രാത്രിയിൽ ഇതേ പള്ളിയിൽ സ്‌ഫോടനം ഉണ്ടായിരുന്നു. അന്ന് 24 പേർ കൊല്ലപ്പെടുകയും 90ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed