യു.എൻ വാഹനത്തെ ഇന്ത്യ അക്രമിച്ചെന്ന ആരോപണം തള്ളി ഐക്യരാഷ്ട്രസഭ

ന്യൂയോർക്ക് : നിയന്ത്രണരേഖയിലെ ഖാംജേര്‍ സെക്ടറില്‍ വെച്ച് യുഎന്‍ നിരീക്ഷണ വാഹനങ്ങളെ ഇന്ത്യ ആക്രമിച്ചു എന്ന പാകിസ്ഥാന്റെ ആരോപണത്തിനെതിരെ ഐക്യരാഷ്ട്രസഭ രംഗത്ത്. പാക് സൈന്യത്തിന്റെ ആരോപണം സത്യമല്ലെന്നും, അതിനു തെളിവില്ലെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്ടറോണിയോ ഗുട്ടെറസ്സിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജെറിക് പറഞ്ഞു.
പാക് അധീന കശ്മീരിലെ ഭീംബെര്‍ ജില്ലയില്‍ പാക് സൈന്യത്തിന്റെ അകമ്പടിയോടെ യുഎന്‍ നിരീക്ഷണ വാഹനം സഞ്ചരിച്ചപ്പോള്‍ ഇന്ത്യന്‍ സൈന്യം വാഹനത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തെന്നാണ് ആരോപണം. എന്നാല്‍ അത് യു എന്‍ വാഹനത്തിനെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണെന്നതിന് തെളിവില്ല. യു.എൻ സൈനികർക്കാർക്കും പരിക്കേറ്റിട്ടുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ പാക് സംഘര്‍ഷങ്ങളിൽ ഐക്യരാഷ്ട്രസഭയ്ക്ക് ആശങ്കയുണ്ടെന്നും, അതീവ ഗൗരവമായാണ് സ്തിതിഗതികള്‍ വീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.