പാക്കിസ്‌ഥാനിൽ സഹോദരിമാരെ സഹോദരൻ വെടിവച്ചുകൊന്നു

ലാഹോർ : പാക്കിസ്‌ഥാനിൽ രണ്ട് സഹോദരിമാരെ വിവാഹത്തിന്റെ തലേന്ന് സഹോദരൻ വെടിവച്ചുകൊന്നു.
വെള്ളിയാഴ്ച മധ്യ പഞ്ചാബിലായിരുന്നു സംഭവം. കോസർ (22), ഗുൽസാർ ബിബി (28) എന്നിവരെയാണ് ഇവരുടെ മൂത്ത സഹോദരൻ നസീർ ഹുസൈൻ (35) വെടിവച്ചു കൊന്നത്.
രണ്ടു സഹോദരിമാരും പ്രണയിച്ച പുരുഷന്മാരെ വിവാഹം കഴിക്കാനിരിക്കുകയായിരുന്നു. എന്നാൽ ഹുസൈൻ ഈ വിവാഹത്തിന് എതിരായിരുന്നു. മറ്റൊരു വിവാഹത്തിന് പെൺകുട്ടികളെ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ പെൺകുട്ടികൾ വഴങ്ങാതിരുന്നതാണ് കൊലപാതകത്തിന് കാരണമായത്.
സംഭവത്തിനു ശേഷം ഇയാൾ കടന്നുകളഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.