ആറു വയസുകാരിയെ വിവാഹം ചെയ്ത മതപണ്ഡിതൻ അറസ്റ്റിൽ


കാബൂൾ: അഫ്ഗാനിസ്‌ഥാനിൽ ആറു വയസുകാരിയെ വിവാഹം ചെയ്ത മതപണ്ഡിതൻ അറസ്റ്റിൽ. മുഹമ്മദ് കരീം എന്ന അറുപത് വയസുകാരനാണ് പിടിയിലായത്. അഫ്ഗാനിലെ ഖോർ പ്രവിശ്യയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പെൺകുട്ടിയെ മാതാപിതാക്കൾ മതാചാരപ്രകാരം വഴിപാടായി നൽകുകയായിരുന്നെന്നാണ് ഇയാളുടെ വാദം. എന്നാൽ അഫ്ഗാൻ–ഇറാൻ അതിർത്തി പ്രദേശമായ പടിഞ്ഞാറൻ ഹെറാത്തിൽ നിന്ന് കാണാതായ പെൺകുട്ടിയാണിതെന്ന് മാതാപിതാക്കൾ അറിയിച്ചതായാണ് റിപ്പോർട്ട്. പെൺകുട്ടിയെ ഖോറിലെ വനിതാ അഭയകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. മാതാപിതാക്കളെ വിവരം അറിയിച്ചതായും പെൺകുട്ടിയെ ഉടൻ കൈമാറുമെന്നും ഗവർണറുടെ വക്‌താവ് അബ്ദുൾ ഹായ് കദിബി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കരീം ജയിലാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കദിബി കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed