കിഴക്കന്‍ സിറിയയില്‍ കൂട്ടക്കുഴിമാടം

ദമാസ്കസ്: കിഴക്കന്‍ സിറിയയിലെ ദെയര്‍ അല്‍ സോര്‍ പ്രവിശ്യയില്‍ കൂട്ടക്കുഴിമാടം കണ്െടത്തിയതായി റിപ്പോര്‍ട്ട്. ദെയര്‍ അല്‍ സോറിലെ മ്രാത് നഗരത്തിലാണ് കുഴിമാടങ്ങൾ കണ്െടത്തിയത്. നൂറിലേറെ മൃതദേഹങ്ങളാണ് ഈ കുഴിമാടത്തില്‍നിന്ന് കണ്െടടുത്തത്. കൂടുതലും കുട്ടികളുടെ മൃതദേഹങ്ങളായിരുന്നു ഈ കുഴിമാടങ്ങളില്‍ കാണപ്പെട്ടത്. ഐഎസ് ഭീകരര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നവരുടെ മൃതദേഹങ്ങളാണിതെന്നു സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു.