വാരാരംഭത്തിൽ സ്വർണവിലയിൽ ഇടിവ്

കൊച്ചി: വാരാരംഭത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് 120 കുറഞ്ഞ് 21,080 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,635 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന വിലയായ 21,200 രൂപയായിരുന്നു പവൻ വില.
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 20.13 ഡോളർ കുറഞ്ഞ് 1,218.95 ഡോളറിലെത്തി.