അമ്മയ്‌ക്ക് ക്യാന്‍സറാണെന്നു പറഞ്ഞപ്പോള്‍ ഈ ആറു വയസ്സുകാരന്‍ പ്രതികരിച്ചതിങ്ങനെ: ഇനി നമ്മൾ ''കാൻസർ ബഡീസ്

അമ്മയ്‌ക്ക് ക്യാന്‍സറാണെന്നു പറഞ്ഞപ്പോള്‍ ഈ ആറു വയസ്സുകാരന്‍ പ്രതികരിച്ചത് കേട്ടാല്‍ ആരായാലും ഒന്നു ഞെട്ടും. 'അമ്മേ നമ്മള്‍ ഇനി ക്യാന്‍സര്‍ ബഡിസ്' . ക്യാന്‍സറാണെന്ന് മകനോട് പറഞ്ഞപ്പോള്‍ അമ്മയെ കെട്ടിപ്പിടിച്ച് മകന്‍ പറഞ്ഞതാണ് ഈ വാക്കുകള്‍. ക്യാന്‍സര്‍ എന്താണെന്ന് അറിയാതെയല്ല അവനിത് പറഞ്ഞത്.
കഴിഞ്ഞ മൂന്നു വര്‍ഷം മുമ്പാണ് ആറ് വയസുകാരന്‍ കോളിന് ലൂക്കിമിയ സ്‌ഥിതികരിച്ചത്. അതുകൊണ്ട് തന്നെ തന്റെ അമ്മയ്‌ക്കും ക്യാന്‍സറാണെന്നു കേട്ടപ്പോള്‍ കുഞ്ഞു കോളിന് സന്തോഷമായി. എന്നാല്‍ ഇതു കേട്ട മൂത്ത മകള്‍ എമിലി 'ഈ വീട്ടില്‍ എനിക്ക് മാത്രം ക്യാന്‍സറില്ല' എന്ന് പറഞ്ഞ് പൊട്ടി കരഞ്ഞു കൊണ്ട് വീടിന് പുറത്തേയ്‌ക്ക് ഓടി. ടിം സ്‌മിത്ത് എന്ന് ഫോട്ടോജേര്‍ണലിസ്‌റ്റാണ് ഹൃദയം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ ലോകം മുഴുവനുള്ള മനുഷ്യസ്‌നേഹികളുടെ കണ്ണു നിറയ്‌ക്കുകയാണ്.