ചെന്നായ്ക്കളെ കൊല്ലാൻ നിയമനിർമ്മാണം നടത്തി യൂറോപ്പ്


സ്ട്രാസ്ബുർഗ്: മനുഷ്യാവകാശങ്ങളും ബേൺ കൺവൻഷൻ തീരുമാനങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള യൂറോപ്യൻ കൗൺസിലിന്‍റെ കമ്മിറ്റി യൂറോപ്പിലെ ചെന്നായ്ക്കളെ കൊല്ലുന്നതിനുള്ള വ്യവസ്ഥകൾ ഉദാരമാക്കാൻ ശിപാർശ ചെയ്തു. ‘അതീവസംരക്ഷണം അർഹിക്കുന്ന’ എന്ന നിലയിൽനിന്ന് ‘സംരക്ഷണം അർഹിക്കുന്ന’ എന്നാക്കി മാറ്റി.

കഴിഞ്ഞ പത്തു വർഷംകൊണ്ട് ചെന്നായ്ക്കളുടെ എണ്ണം ഇരട്ടിച്ചതായി കമ്മിറ്റി ചൂണ്ടിക്കാട്ടി. അതിലുപരിയായി കാർഷികവിളകൾക്കും വളർത്തുമൃഗങ്ങൾക്കും ഇവ വൻ ഭീഷണിയാണ് ഉയർത്തുന്നത്. പ്രതിവർഷം 65,000 ചെമ്മരിയാടുകളെയും ആടുകളെയും യൂറോപ്യൻ യൂണിയനിലെ വിവിധ രാജ്യങ്ങളിലായി ചെന്നായ്ക്കൾ കൊല്ലുന്നുണ്ടെന്നാണ് കണക്ക്.

യൂറോപ്യൻ കൗൺസിലിന്‍റെ ഈ നിർദേശങ്ങൾ നിയമമാക്കുന്നതിന് യൂറോപ്യൻ യൂണിയൻ നിയമങ്ങൾ മാറ്റേണ്ടതുണ്ട്. നിർദേശങ്ങൾ സ്വീകരിച്ചതിനുശേഷം എതിർക്കുന്നവരുടെ എണ്ണം മൂന്നിലൊന്നിൽ കൂടാൻ പാടില്ല. തുടർന്ന് യൂറോപ്യൻ യൂണിയനിലും പാർലമെന്‍റിലും കേവല ഭൂരിപക്ഷത്തോടെ പാസാകണം.

article-image

tyujgu

You might also like

Most Viewed