പ്രവാചകനെ അധിക്ഷേപിച്ച പുരോഹിതന് വധശിക്ഷ

അബുജ: പ്രവാചകനെ അധിക്ഷേപിച്ച പുരോഹിതനെ തൂക്കിലേറ്റാന്‍ നൈജീരിയയിലെ വടക്കന്‍നഗരമായ കാനോയിലെ ഇസ്ളാമിക കോടതി വിധിച്ചു. രഹസ്യമായി നടത്തിയ വിചാരണയ്ക്കൊടുവിലാണ് അബ്ദുള്‍ ന്യാസ് എന്ന പുരോഹിതന് ശിക്ഷ വിധിച്ചത്. ഇദ്ദേഹത്തിന്റെ അഞ്ച് അനുയായികള്‍ക്ക് കഴിഞ്ഞവര്‍ഷം വധശിക്ഷ വിധിച്ചിരുന്നു. ഇതാദ്യമായാണ് പ്രവാചകനിന്ദയ്ക്ക് നൈജീരിയന്‍ ശരിയത്ത് കോടതി വധശിക്ഷ വിധിച്ചത്. സെനഗലില്‍ ഷെയ്ഖ് ഇബ്രാഹിം നിയാസി സ്ഥാപിച്ച തിജാനിയവിഭാഗത്തിന്റെ പ്രാദേശിക ഘടകത്തിന്റെ പ്രഭാഷകനായി പ്രവര്‍ത്തിക്കുകയായിരുന്നു.