ഡൽഹി സർക്കാർ നടപ്പാക്കിയ വാഹന നിയന്ത്രണത്തിലൂടെ ലഭിക്കുന്ന പിഴ ജനുവരി 15 ആകുമ്പോൾ ഒരുകോടി കടന്നേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : ഡൽഹി സർക്കാർ നടപ്പാക്കിയ വാഹന നിയന്ത്രണത്തിലൂടെ ലഭിക്കുന്ന പിഴ ജനുവരി 15 ആകുമ്പോൾ ഒരുകോടി കടന്നേക്കുമെന്ന് റിപ്പോർട്ട്. ഒറ്റ- ഇരട്ട ഫോർമുല നടപ്പാക്കിയ ആദ്യ അഞ്ച് ദിവസത്തിനിടെ പിഴയായി ലഭിച്ചത് 38 ലക്ഷം രൂപയാണെന്ന് ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ചു. ഇത് 15 ആകുമ്പോഴേക്കും ഒരു കോടി ആകുമെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. അഞ്ച് ദിവസത്തിൽ 1938 പേരാണ് നിയമം ലംഘിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവരിൽ നിന്ന് 2000 രൂപയാണ് പിഴയായി ഈടാക്കുന്നത്.
ജനുവരി ഒന്നു മുതൽ 15 വരെയാണ് വാഹന നിയന്ത്രണം. റോഡ് സുരക്ഷയുടെ ഭാഗമായി വലിയ തുക പിഴയായി ഈടാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സർക്കാരിന് കത്തയക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.