കൊറോണ മനുഷ്യനിർമ്മിതം ; വുഹാൻ ലാബിലെ ശാസ്ത്രജ്ഞൻ ആൻഡ്രൂ ഹഫ്

കോവിഡ് ലോകമാകെ പടർന്നതോടെയാണു വുഹാൻ ലാബ് സംശയനിഴലിലായത്. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ വുഹാൻ ലാബിനെതിരെ രംഗത്തെത്തിയെങ്കിലും ചൈന അതെല്ലാം നിഷേധിച്ചിരുന്നു. ‘‘വിദേശങ്ങളിലെ ലാബുകളിൽ മിക്കതിനും മതിയായ നിയന്ത്രണ സംവിധാനങ്ങളില്ല. സുരക്ഷാ കാര്യങ്ങളിൽ ഒട്ടും ശ്രദ്ധയില്ലാത്തതാണു വുഹാൻ ലാബിൽനിന്നു വൈറസ് ചോർച്ചയുണ്ടാക്കിയത്’’– ആൻഡ്രൂ ഹഫ് പുസ്തകത്തിൽ ആരോപിച്ചു.
‘‘ആദ്യദിനം മുതൽ ഇക്കാര്യം ചൈനയ്ക്ക് അറിയാമായിരുന്നു. അപകടകരമായ ബയോടെക്നോളജി ചൈനയ്ക്കു കൈമാറിയതിൽ യുഎസ് ഭരണകൂടവും കുറ്റക്കാരാണ്. അവിടെ കണ്ട കാര്യങ്ങൾ എന്നെ ഭയപ്പെടുത്തി’’– ആൻഡ്രൂ ഹഫ് പറഞ്ഞു. വുഹാൻ ലാബിലെ വൈറസ് ചോർച്ചയെന്നതു കെട്ടിച്ചമച്ച കഥയാണെന്നാണു ചൈനയുടെ നിലപാട്.
AA