കേരള ജയിൽ ചട്ടങ്ങളെ ചോദ്യം ചെയ്ത് ജിഷാ കേസിലെ പ്രതി അമീറുൾ ഇസ്ലാം


കേരള ജയിൽ ചട്ടങ്ങളെ ചോദ്യം ചെയ്ത് ജിഷാ കേസിലെ പ്രതി അമീറുൾ ഇസ്ലാം. കേന്ദ്ര നിയമത്തിന് എതിരാണ് കേരളത്തിന്റെ നിയമം എന്ന് അമീറുൾ ഇസ്ലാം. തടവ് പുള്ളികളുടെ ജയിൽ മാറ്റം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതാണെന്ന് അമീറുൾ ഇസ്ലാം പറഞ്ഞു.

ഇതിനിടെ പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിൻ്റെ ജയിൽ മാറ്റത്തിനുള്ള അപേക്ഷ സുപ്രിംകോടതി പരിഗണിച്ചു. കേരളത്തിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിം കോടതിയെ സമീപിച്ചത്.

ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽമാറ്റം അനുവദിക്കണമെന്നും അമീറുൾ ഇസ്ലാം ആവശ്യപ്പെട്ടു. നിയമവിദ്യാർത്‍ഥിനിയായിരുന്ന ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് നിലവിൽ വിയ്യൂർ ജയിലിലാണ് അമീറുൾ ഇസ്ലാം.

article-image

utu

You might also like

  • Lulu Exchange
  • Straight Forward

Most Viewed