ഫ്രാൻസില്‍ ജനുവരിയിൽ കോവിഡ് വാക്സിൻ വിതരണം തുടങ്ങുമെന്ന് റിപ്പോര്‍ട്ട്


പാരീസ്: ജനുവരിയിൽ കോവിഡ് വാക്സിൻ വിതരണം രാജ്യവ്യാപകമായി തുടങ്ങുമെന്ന് ഫ്രാൻസ്. ജനുവരിയോടെ അന്തിമ അനുമതികൾ നേടി വാക്സിൻ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഫ്രാൻസ് മുന്നൊരുക്കങ്ങൾ നടത്തുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.അമേരിക്കയിലെ നാല് സംസ്ഥാനങ്ങൾ കോവിഡ് വാക്സിൻ വിതരണത്തിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫ്രാൻസും വാക്സിൻ വിതരണത്തിന് ഒരുങ്ങുന്നത്. 

കോവിഡ് വാക്സിൻ 95 ശതമാനംവരെ ഫലപ്രദമാണെന്ന് നിർമാതാക്കൾ അവകാശപ്പെട്ടത് കഴിഞ്ഞ ദിവസങ്ങളിലാണ്. അമേരിക്കൻ ബയോടെക് സ്ഥാപനമായ മോഡേണ, അമേരിക്കൻ കന്പനിയായ ഫൈസർ, ജർമൻ കന്പനിയായ ബയോൻടെക്ക് എന്നിവയാണ് കോവിഡ് വാക്സിൻ ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed