അനധികൃതമായി കടത്താൻ ശ്രമിച്ച തോക്കുകളും മദ്യവും പിടിച്ചെടുത്തു


മനാമ : ഫഹദ് കോസ് വേയിൽ സൗദി കസ്റ്റംസ് അധികൃതർ നടത്തിയ തിരച്ചിലിൽ അനധികൃതമായി കടത്താൻ ശ്രമിച്ച തോക്കുകളും മദ്യവും പിടിച്ചെടുത്തു. സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചാണ് വസ്തുക്കൾ കടത്താൻ ശ്രമിച്ചത്. തോക്കുകൾ, വെടിയുണ്ടകൾ, മദ്യം എന്നിവയാണ് പിടിച്ചെടുത്തത്. 

ആദ്യ വാഹത്തിൽ ഒരു തോക്കും 15 വെടിയുണ്ടകളും കണ്ടെത്തി. തുണികൊണ്ട് പൊതിഞ്ഞ്, ഡ്രൈവർ സീറ്റിന് താഴെ സൂക്ഷിച്ച നിലയിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. രണ്ടാമത്തെ വാഹനത്തിൽ മറ്റൊരു തോക്കും ആറ് ബുള്ളറ്റുകളും സമാന രീതിയിലാണ് ഒളിപ്പിച്ചിരുന്നതെന്ന് ഫഹദ് കോസ്−വേ ജനറൽ ഡയറക്ടർ സുലൈമാൻ അൽ ബുലൈഹീദ് പറഞ്ഞു. 

മറ്റ് രണ്ട് വാഹനങ്ങളിലായി 55ലധികം മദ്യക്കുപ്പികളും കണ്ടെത്തി. സൗദി അറേബ്യയിലേയ്ക്ക് ബഹ്‌റൈൻ വഴി കടത്തിക്കൊണ്ടുപോകുന്ന സാധനങ്ങൾ പിടിച്ചെടുക്കാൻ പരിശോധനകൾ തുടങ്ങിയതായി സൗദി കസ്റ്റംസ് അധികൃതർ അറിയിച്ചു. സാധാരണയായി മയക്കുമരുന്നുകൾ, ആയുധങ്ങൾ എന്നിവ കൂടാതെ ചില അവസരങ്ങളിൽ മനുഷ്യക്കടത്തും നടക്കുന്നുണ്ട്. സാധാരണ ഗതിയിൽ യാത്രക്കാരുടെ സമയനഷ്ടം ഒഴിവാക്കാൻ പാതയുടെ ഒരു വശത്ത് മാത്രമേ പരിശോധനകൾ നടത്താറുള്ളൂ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed