നുറുങ്ങു കവിതകൾ....
സിറു കിഴുപ്പിള്ളിക്കര
ബാല്യം
നടന്നകന്ന വഴികൾ
തിരിഞ്ഞു നോക്കവെ
മറഞ്ഞു പോയെന്റെ ബാല്യം
മണ്ണുകൊണ്ടു കളിച്ചു നടന്ന നേരം
അമ്മതൻ തലോടൽ കിട്ടിയ കാലം
കൂട്ടുകാരൊത്തു നടന്നൊരു ബാല്യം
തിരിച്ചു വരില്ല ആ നിമിഷങ്ങൾ
മറന്നിടും മുഖങ്ങൾ
മനസിൽ നിന്നും മായാത്ത ബാല്യം
പ്രവാസി
പ്രയാസമേറി വന്നവൻ പ്രവാസി
പ്രയാസമേറ്റിടും പ്രവാസി
ഇഹലോക ജീവിതം ജീവിക്കുവാൻ
പ്രയാസപ്പെടുന്ന പ്രവാസി
നാട്
വയലുകളും തെങ്ങിൻ തോപ്പുകളും
നിറഞ്ഞു നിൽക്കും എൻ നാട്
പുഴയും തോടുകളും
നിറഞ്ഞു ഒഴുകും എൻ നാട്
ജലം
ജീവനാംശം ജലം
നദിയായ് സാഗരമായ് ജലം
മലിനമാക്കീടും ജലം
താറുമാറാക്കീടും ജീവിതം
പിറന്ന മണ്ണ്
ജനിച്ച നാടും പിറന്ന മണ്ണും
മറഞ്ഞിരുന്നു കുറച്ചു നേരം
തിരിച്ചറിഞ്ഞു മനസിനുള്ളിൽ
പറന്നടുത്തു പിറന്ന മണ്ണിൽ
ജന്മം
പിറന്നു ഞാൻ ഈ മണ്ണിൽ
കളിച്ചു ഞാൻ ഈ മണ്ണിൽ
നടന്നു ഞാൻ ഈ മണ്ണിൽ
മരിച്ചാൽ കിടക്കും ഞാൻ ഈ മണ്ണിൽ

