വർഷമേഘം


മൃദുല ബാലചന്ദ്രൻ

പിടയും കരൾക്കാന്പ്

കണക്കെ വിതുന്പുന്ന

മലരിൽ ദളം ചാരി−

അമരും വർഷ മേഘം

അരികെ പടിഞ്ഞാറൻ

കാറ്റു വന്നുതിർത്തൊരു

നിശ്വാസം ചേർ‍ന്നു

കൂടെ− നിശ്വാസമയച്ചോനും

കൂട്ടിനായില്ല മേലെ

താരകളൊന്നോ രണ്ടോ

നിശബ്ദ ഗാനക്കാരായ്

നിൽക്കുന്നു രാപ്പാടികൾ

കൂരിരുൾ നിറഞ്ഞതും

ഈ വനവീഥി തന്നിൽ

നിന്നു തുളുന്പുവതോ

ചീവീടിൻ സ്വരം ഘോരം

ഇലകൾ കൊഴിഞ്ഞൊരീ

തരുതൻ ചാരെ നില്‍പൂ

ഈ വർഷ മേഘം പോലെ

നീറുമെൻ നിഴൽ മാത്രം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed