യുവ സംഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു


യുവ സംഗീത സംവിധായകൻ പ്രവീൺ കുമാർ(28) അന്തരിച്ചു. മേധഗു, രാകഥൻ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി പ്രവീൺ സംഗീതം ചെയ്‌തിട്ടുണ്ട്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ‍ മൂലം ചെന്നൈയിൽ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു. ആരോഗ്യനില കൂടുതൽ‍ വഷളായതിനാൽ‍ പ്രവീണിനെ ഓമന്‍ഡൂർ‍ ആശുപത്രിയിലേക്ക് തിങ്കളാഴ്ച ഉച്ചയോടെ മാറ്റിയിരുന്നു. 

ഇവിടെ ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച രാവിലെ 6.30ന് മരണം സംഭവിച്ചത്. വ്യാഴാഴ്ച രാവിലെ തന്നെ ഭൗതിക ശരീരം ബന്ധുക്കൾ‍ക്ക് വിട്ടു നൽ‍കി. വ്യാഴാഴ്ച വൈകീട്ടോടെ അന്തിമ കർ‍മ്മകൾ‍ നടത്തി. 

article-image

asdfsdf

You might also like

Most Viewed