ജയറാമിന്റെ മകൾ വിവാഹിതയായി


നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. നവനീത് ഗിരീഷാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും, സിനിമ താരങ്ങളും പങ്കെടുത്തു. 

പാലക്കാട് നെന്മാറ സ്വദേശിയാണ് വരൻ നവനീത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹ നിശ്ചയം നടന്നത്. യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റായി ജോലി ചെയ്യുകയാണ് നവനീത്. ജയറാമിന്റെ മകൻ കാളിദാസ് ജയറാമിന്‍റെ ഭാവി വധു താരിണി, സുരേഷ് ഗോപി, ഭാര്യ രാധിക തുടങ്ങിയ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

article-image

േോ്ി്േി

You might also like

Most Viewed