കൊച്ചിയിൽ നവജാതശിശുവിനെ ഫ്ലാറ്റിൽനിന്ന് എറിഞ്ഞു കൊന്നു

കടവന്ത്ര വിദ്യാനഗറിൽ നടുറോഡിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. രാവിലെ ഇവിടെയെത്തിയ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടനെ ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന് ഒരു ദിവസത്തെ പ്രായം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് നിഗമനം.
രാവിലെ 7:37ന് സമീപത്തെ ഫ്ലാറ്റിൽനിന്ന് ഒരു പൊതി പുറത്തേയ്ക്ക് എറിയുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ കെട്ടിൽ ഉണ്ടായിരുന്നത് കുഞ്ഞാണെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് ഫ്ലാറ്റിലെത്തി പരിശോധന തുടരുകയാണ്. സംഭവം നടന്നെന്ന് കരുതുന്ന ഫ്ലാറ്റിൽ 21 കുടുംബങ്ങളാണ് താമസമുള്ളത്. ഇതിൽ മൂന്നെണ്ണം നിലവിൽ ഒഴിഞ്ഞ് കിടക്കുകയാണ്.
ോേ്ിേ്ി