ജിയാ ഖാൻ ജീവനൊടുക്കിയ കേസ്: നടൻ സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കി

നടി ജിയാ ഖാന്‍ ജീവനൊടുക്കിയ കേസിൽ നടന്‍ സൂരജ് പഞ്ചോളിയെ മുംബൈ പ്രത്യേക സിബിഐ കോടതി വെറുതേ വിട്ടു. തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് സൂരജിനെ വെറുതേ വിട്ടത്. ജസ്റ്റീസ് എ.എസ്. സയദാണ് വിധി പറഞ്ഞത്.
2013 ജൂൺ മൂന്നിനാണ് ജിയയെ സബർബന്‍ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കും മുന്‍പ് സൂരജ് പഞ്ചോളിക്കെതിരേ ഗുരുതര ആരോപണങ്ങളടങ്ങിയ ആറ് പേജുള്ള ആത്മഹത്യാ കുറിപ്പ് ജിയ എഴുതിയിരുന്നു. ഈ കുറിപ്പായിരുന്നു കേസിനാധാരം. സൂരജുമൊത്തുള്ള അടുപ്പത്തെ കുറിച്ചും നടനിൽ നിന്ന് നേരിട്ട ശാരീരിക−മാനസിക പീഡനങ്ങളെ കുറിച്ചും ജിയ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. നടന്‍ ആദിത്യ പഞ്ചോളിയുടെയും നടി സെറീന വഹാബിന്‍റെയും മകനാണ് സൂരജ് പഞ്ചോളി.
dfgdgd