സു സു സുധി വാത്മീകത്തിൽ ജയസൂര്യയുടെ ഭാര്യ കോസ്റ്റ്യൂം ഡിസൈർ

ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യ സിനിമയില്‍ ചുവട് ഉറപ്പിക്കുന്നു. എന്നാല്‍ അഭിനേതാവായിട്ടല്ല മറിച്ച് വസ്‌ത്രാലങ്കാര രംഗത്താണ് സരിത ഭാഗ്യം പരീക്ഷിക്കുന്നത്. പുണ്യാളന്‍ അഗർബത്തീസ് എന്ന ചിത്രത്തിൽ ജയസൂര്യയുടെ വസ്ത്രാലങ്കാരം നിർവ്വഹിച്ചത് സരിതയായിരുന്നു. ഇപ്പോൾ ജയസൂര്യയുടെ പുതിയ ചിത്രമായ സു സു സുധിവാത്മീകത്തിലും കോസ്റ്റ്യൂം ഡിസൈനർ സരിതയാണ്.
സരിതയുടെ വസ്‌ത്രാലങ്കാരത്തെ കുറിച്ച് ഒരു കുറിപ്പും ജയസൂര്യ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
ജയസൂര്യയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്: “വാത്മീകം ഡിസൈൻസ് ...
പുണ്യാളനു പാവം എന്റെ ഭാര്യയെക്കൊണ്ടാ ഞാൻ എനിക്കുള്ള ഡ്രസ്സുകൾ ഫുൾ ഡിസൈൻ
ചെയ്യിപ്പിച്ചത് ..ഇതിലും വെറുതെ വിട്ടില്ല ,സരിതയാണ് ഇതിലെ രണ്ട് നായികമാരുടെയും എന്റെയും ഡ്രെസ്സുകൾ ഡിസൈൻ ചെയിതിരിക്കുന്നത് .സ്വന്തം ഭാര്യക്ക് താങ്ക്സ് പറഞ്ഞ് ആ ചീത്തപ്പേരും കൂടി മേടിച്ച് വെക്കുന്നില്ല ..പടം ഹിറ്റായാൽ അവളേയും മക്കളേയും വിദേശ രാജ്യങ്ങളായ ‘ വാഗമണ്‍ , ഊട്ടി ‘ ..തുടങ്ങിയ രാജ്യങ്ങളിൽ കൊണ്ട്പോകാമെന്ന് പറഞ്ഞിട്ടുണ്ട്.