പ്രതിഫലം കുറച്ച് വിക്രം

പുതിയ ചിത്രമായ 10 എൻട്രതുക്കുള്ളൈയും പരാജയമായി മാറിയതോടെ കരിയറിൽ വലിയൊരു പ്രതിസന്ധിഘട്ടത്തിൽ എത്തി നിൽക്കുകയാണ് വിക്രം. നിർമാതാക്കൾ വിക്രം നായകനാകുന്ന ചിത്രത്തിൽ നിന്നും പിന്മാറാന്‍ ഒരുങ്ങുന്നു എന്ന് വാർത്തകളുണ്ടായിരുന്നു. നിർമാതാവ് പിന്മാറിയതിനെ തുടർന്ന് മർമ മനിതന്‍ എന്ന പുതിയ വിക്രം ചിത്രം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. മാത്രമല്ല വിക്രത്തെ നായകനാക്കി ആനന്ദ് ശങ്കർ ഒരുക്കുന്ന സിനിമയുടെ നിർമാതാക്കളായ അയൻഗരൻ ഇപ്പോൾ സിനിമയുടെ ബജ്ഡറ്റ് കുറക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഈ സാഹചര്യങ്ങളിലാണ് വിക്രം തന്റെ പ്രതിഫലം കുറച്ചത്.