വിമാന യാത്രക്കിടെ ഇൻഡിഗോ ജീവനക്കാരന്‍ മോശമായി പെരുമാറി; ആരോപണവുമായി നടി പൂജ ഹെഗ്ഡെ


വിമാന യാത്രക്കിടെ ജീവനക്കാരൻ‍ മോശമായി പെരുമാറിയെന്ന ആരോപണവുമായി നടി പൂജ ഹെഗ്‌ഡെ. ഇൻ‍ഡിഗോ വിമാനത്തിലെ ജീവനക്കാരനെതിരെയാണ് നടിയുടെ ആരോപണം. ട്വിറ്ററിലൂടെയാണ് പൂജ ഇക്കാര്യം അറിയിച്ചത്. വിമാന ജീവനക്കാരന്‍റെ പേര് സഹിതം വെളിപ്പെടുത്തിക്കൊണ്ടാണ് പൂജയുടെ ട്വീറ്റ്.

മുംബൈയിൽ‍ നിന്ന് പുറപ്പെടുന്ന വിമാനത്തിലാണ് തനിക്ക് മോശം അനുഭവമുണ്ടായതെന്ന് പൂജ പറഞ്ഞു. വിപുൽ‍ നകാഷെ എന്ന ജീവനക്കാരനെതിരെയാണ് പൂജ ആരോപണം ഉന്നയിച്ചിരിക്കുന്നത്. താരത്തിനുണ്ടായ മോശം അനുഭവത്തിൽ‍ ഖേദിക്കുന്നുവെന്ന് ഇൻഡിഗോ അധികൃതർ‍ അറിയിച്ചു.

‘ഇന്ന് മുംബൈയിൽ‍ നിന്ന് പുറപ്പെടുന്ന വിമാനത്തിൽ‍ വിപുൽ‍ നകാഷെ എന്ന സ്റ്റാഫ് അംഗം ഞങ്ങളോട് അപമര്യാദയായി പെരുമാറിയതിൽ‍ അങ്ങേയറ്റം സങ്കടമുണ്ട്. ഒരു കാരണവുമില്ലാതെ ഇയാൾ‍ ഞങ്ങളോട് തികച്ചും ധാർ‍ഷ്ട്യവും അജ്ഞതയും ഭീഷണിപ്പെടുത്തുന്നതുമായ രീതിയിലാണ് ഇടപെട്ടത്.. സാധാരണയായി ഞാൻ ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്യാറില്ല, പക്ഷേ ഇത് ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു’.

”നിങ്ങൾ‍ക്കുണ്ടായ അനുഭവം ശ്രദ്ധയിൽ‍ പെട്ടിട്ടുണ്ട്. നിങ്ങളുമായി ഉടനടി ബന്ധപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പി.എൻ.ആറും ഫോൺ നമ്പറും സഹിതം ഞങ്ങൾ‍ക്കുടൻ‍ സന്ദേശം അയക്കുക” ഇൻഡിഗോ മറുപടി ട്വീറ്റിൽ‍ കുറിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed